മുത്തയ്യ മുരളീധരനായി വിജയ് സേതുപതി; രജിഷ വിജയന്‍ നായിക

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിന് 800 എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ നായികയായി മലയാളി താരം രജിഷ വിജയനാണ് എത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

എം എസ് ത്രിപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുഗു താരം റാണ ദഗ്ഗുബാട്ടിയുടെ സുരേഷ് പ്രൊഡക്ഷന്‍സും ധാര്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് 800 നിര്‍മ്മിക്കുന്നത്. സാം സി എസ് ആണ് സംഗീതം

വിജയ് സേതുപതിയുടെ വിക്രം വേദ, പുരിയാത പുതിര്‍ എന്നീ ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കിയിരിക്കുന്നത് സാം തന്നെയാണ്.

തമിഴിനു പുറമെ ചിത്രം മറ്റു ഭാഷകളിലും റിലീസ് ചെയ്യും. ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

Top