തമിഴ്‌നാട്: ആരാധകര്‍ മക്കള്‍ സെല്‍വന്‍ എന്നു വിളിക്കുന്ന വിജയ് സേതുപതി താര പരിവേഷമില്ലാതെ പാവങ്ങള്‍ക്കൊപ്പം.
അരയല്ലൂര്‍ ജില്ലയിലെ സ്‌കൂളുകളിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്തു കൊണ്ടാണ് താരം വീണ്ടും ജനങ്ങളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.
ഡോക്ടറാകാന്‍ കഴിയാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത അനിതയുടെ നാട് അരയല്ലൂരില്‍ ആണ്.
അനിതയുടെ ഓര്‍മ്മയ്ക്കായിട്ടാണ് വിജയ് സേതുപതി ഇവിടുത്തെ സ്‌കൂളുകളിലേയ്ക്ക് പണം നല്കിയത്.
അനില്‍ ഫുഡ് പ്രൊഡക്ഷന്‍സ് എന്ന കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ലഭിച്ച 50 ലക്ഷം രൂപയാണ് താരം സ്‌കൂളുകളിലേക്ക് സംഭാവന നല്‍കിയത്.
ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുള്‍ക്ക് വേണ്ടിയും, അംഗണ്‍വാടികളിലേക്ക് വേണ്ടിയും, പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും അദ്ദേഹം സര്‍ക്കാരിലേക്ക് പണം നല്‍കി.