സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും പുതിയ ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്ത സിനിമാ പ്രേമികളില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തലൈവര്‍ക്കൊപ്പം മക്കള്‍സെല്‍വന്‍ അഭിനയിക്കുന്നത്. വിജയ് സേതുപതിയുടെ തന്നെ വിജയ ചിത്രങ്ങളായ പിസ, ഇരൈവി എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. ചിത്രത്തില്‍ രജനിക്കൊപ്പം തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് വിജയ് സേതുപതി അവതരിപ്പിക്കുക എന്നാണ് അറിയുന്നത്.
സണ്‍ പിക്‌ചേഴ്‌സാണ് രജനികാന്തിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. രജനിയുടെ പതിവ് ചിത്രങ്ങള്‍ പോലെ ഈ സിനിമയും ബിഗ് ബഡ്ജറ്റിലാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ആദ്യമായാണ് തലൈവര്‍ ചിത്രത്തിനായി സംഗീതമൊരുക്കാന്‍ അനിരുദ്ധിന് അവസരം ലഭിക്കുന്നത്.
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയത്തിന്റെ സര്‍വ്വകലാശാലയാണ് രജനിയെന്നാണ് വിജയ് സേതുപതി പറഞ്ഞത്. ഷൂട്ടിംഗ് തുടങ്ങുന്നതിനായി കാത്തിരിക്കുകയാണെന്നും തലൈവര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒരു യാത്രയാവുമെന്നും വിജയ് സേതുപതി പറഞ്ഞു.