വിജയ് ചിത്രങ്ങളില്‍ മാത്രമാണോ ‘പുകവലി’?; സര്‍ക്കാരിനെ അനുകൂലിച്ച് മക്കള്‍സെല്‍വന്‍

വിജയ്‌യെ നായകനാക്കി എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ക്കാര്‍. വിജയ് പുകവലിച്ചു നില്‍ക്കുന്ന സര്‍ക്കാരിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടതിനു പിന്നാലെ വിവാദങ്ങള്‍ക്ക് തിരിതെളിഞ്ഞിരുന്നു. വിജയ്‌യെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും വിജയ്‌യെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

‘ സ്‌ക്രീനില്‍ സിഗരറ്റ് വലിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു പ്രശ്‌നമല്ല, 80കളിലാണ് അത് പ്രശ്‌നമായിരുന്നത്. എന്റെ അച്ഛനും സിഗരറ്റ് വലിച്ചിരുന്നു. പക്ഷേ എനിക്ക് അത് ഒരു പ്രചോദനമായിരുന്നില്ല. എന്നാല്‍ അജിത് സിനിമകളില്‍ സിഗരറ്റ് വലിക്കുന്നത് എന്നെ സ്വാധീനിച്ചിരുന്നു. വിജയ് മാത്രമല്ല സിനിമകളില്‍ പുകവലിക്കുന്നത്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. പുകവലി നിരോധിക്കണമെന്ന് അത്രയധികം വാശി പിടിക്കുന്നവര്‍ സിഗരറ്റ് കമ്പനികള്‍ക്കെതിരെ ശബ്ദിക്കണം’ വിജയ് സേതുപതി പറഞ്ഞു.

Top