മലയാളത്തിലെ മികച്ച നടന്‍ ‘ഉപ്പും മുളകിലെ’ പയ്യന്‍, ഞെട്ടിച്ച് വിജയ് സേതുപതി

vijay-sethupathyyy

മിഴ്‌നാട്ടുകാരുടെ മാത്രമല്ല മലയാളിയുടെ കൂടി മക്കള്‍ സെല്‍വനാണ് വിജയ് സേതുപതി. ഒടുവില്‍ കേരളക്കരയിലെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയ് സേതുപതി മലയാള സിനിമയുടെ കൂടി ഭാഗമാവുകയാണ്. ജയറാം നായകനാകുന്ന മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ വിജയ് സേതുപതിയെന്ന നടനായി തന്നെയാണ് മലയാള സിനിമയിലെ അരങ്ങേറ്റവും.

ഷൂട്ടിങ്ങിന്റെ ഭാഗമായി കൊച്ചിയിലുള്ള അദ്ദേഹം ചിത്രത്തിന്റെ സെറ്റില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ഒരു ചോദ്യത്തിന് നല്‍കിയ രസകരമായ മറുപടി ആണിപ്പോള്‍ വൈറല്‍. മലയാളത്തില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണോ മമ്മൂട്ടി ആണോ എന്ന ചോദ്യത്തിനാണ് അദ്ദേഹം രസകരമായ മറുപടി നല്‍കിയത്.

ആ ചോദ്യത്തിന് ഉത്തരം ഇതുവരെ അറിയില്ലേ എന്ന് ചോദിച്ച വിജയ് സേതുപതി ചൂണ്ടി കാണിച്ചത് ഉപ്പും മുളകിലെ അല്‍ സാബിത്തിനെ ആണ്. അല്‍ സാബിത് പോലും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ നല്‍കുന്നത് എന്ന് വിജയ് സേതുപതി പറഞ്ഞു.

കഴിഞ്ഞ ദിവസം വിഷുദിനത്തിലും കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു വിജയ് സേതുപതി. എല്ലാവര്‍ക്കുമൊപ്പം തനി മലയാളിയായി വിഷുസദ്യയും അദ്ദേഹം കഴിച്ചു.

Top