തമിഴ് താരം വിജയ് സേതുപതിയുടെ മകളെ പീഡിപ്പിക്കുമെന്ന് ട്വിറ്ററിലൂടെ ഭീഷണി. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന 800 എന്ന സിനിമയില്‍ നിന്നും താരം പിന്മാറിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ നിന്നും ഭീഷണിയുയര്‍ന്നത്.
റിഥിക് എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ഭീഷണി വന്നത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ശ്രീലങ്കയിലെ തമിഴര്‍ അനുഭവിക്കുന്ന ദുഷ്‌കരമായ ജീവിതം വിജയ് സേതുപതി മനസിലാക്കാന്‍ അയാളുടെ മകളെ പീഡിപ്പിക്കുമെന്നാണ് ഭീഷണിയിലുണ്ടായിരുന്നത്. നേരത്തെ, സിനിമയ്ക്കെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ സിനിമയില്‍ നിന്നും വിജയ് സേതുപതി പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുത്തയ്യ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സിനിമയില്‍ നിന്നും പിന്മാറുന്നതായി വിജയ് സേതുപതി പ്രഖ്യാപിച്ചത്.