കുറഞ്ഞ കാലം കൊണ്ടു തന്നെ പ്രക്ഷകരുടെ മനസ്സില്‍ ഇടം നേടിയ കോളിവുഡിലെ മികച്ച താരമാണ് വിജയ് സേതുപതി. ഈ വര്‍ഷം എട്ടു ചിത്രങ്ങളാണ് വിജയ്യുടേതായി പുറത്തിറങ്ങുന്നത്.
ഇതിനിടെ വിജയ് സേതുപതി തന്റെ ആദ്യ ബോളിവുഡ് സംരംഭത്തില്‍ ഒപ്പുവച്ചു. പ്രശസ്ത നടി ഭാഗ്യശ്രീ തന്റെ മകന്റെ അരങ്ങേറ്റവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രത്തിലാണ് ഒരു പ്രധാന കഥാപാത്രത്തെ വിജയ് സേതുപതി അവതരിപ്പിക്കുന്നത്.
സല്‍മാന്‍ ഖാന്‍ നായകനായ മേനെ പ്യാര്‍ കിയ എന്ന ഒറ്റ ചിത്രത്തിലൂടെ ബോളിവുഡിന്റെ ഭാഗ്യ നായികയായ ആളാണ് ഭാഗ്യശ്രീ. വിവാഹ ശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നിന്ന ഭാഗ്യശ്രീ നീണ്ട ഇടവേളയ്ക്കു ശേഷം മകനു വേണ്ടി ബോളിവുഡില്‍ വീണ്ടും ചുവടുവയ്ക്കുകയാണ്. ഭാഗ്യശ്രീയുടെ മകന്‍ അഭിമന്യു താസാനി നായകനാകുന്ന ചിത്രത്തില്‍ മിനി സ്‌ക്രീന്‍ താരമായ രാധിക മാദന്‍ നായികയാകും.
വാസന്‍ ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപാണ്. ഒരു കോഡമി ആക്ഷന്‍ മൂഡിലൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.