ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രത്തില്‍ തമിഴകത്തിന്റെ ഇളയ ദളപതി വിജയ് നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍. നടനും സംവിധായകനുമായ സുന്ദര്‍ സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി, പുറത്തിറങ്ങാനിരിക്കുന്ന യന്തിരന്‍ രണ്ടാം ഭാഗം എന്നീ സിനിമകളേക്കാളും മുതല്‍മുടക്കുള്ള ചിത്രമാവുമെന്നാണ് കോളിവുഡില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനിരിക്കുന്ന ചിത്രത്തിലെ നായക വേഷത്തിലേക്ക് മഹേഷ് ബാബുവിനെയും പിന്നീട് സൂര്യയെയും പരിഗണിച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ട്. തമിഴിലെ പ്രമുഖ ബാനറായ ശ്രീ തെന്‍ട്രല്‍ ഫിലിംസ് നൂറാമത്തെ ചിത്രമായി 350 കോടി ചെലവിലാണ് ചിത്രം നിമിക്കുന്നത്.
ഇതിനോടകം സണ്‍ ടിവി നെറ്റ് വര്‍ക്ക് ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയതായും വാര്‍ത്തകളുണ്ട്. ചരിത്ര പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചതായി സംവിധായകന്‍ സുന്ദര്‍ സി അറിയിച്ചു. സാബു സിറിലാണ് പ്രൊജക്ട് ഡിസൈനര്‍. കമലകണ്ണനാണ് വിഷ്വല്‍ ഇഫക്ട്‌സ്. നായിക, വില്ലന്‍, മറ്റു താരങ്ങള്‍ എന്നിവയെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.