മെഴുക് പ്രതിമയായി ഇളയ ദളപതിയും; ടോളിവുഡിൽ നിന്ന് വിജയ് മാത്രം

മെഴുക് പ്രതിമയായി ഇളയ ദളപതി. വിജയിയുടെ തനിപകര്‍പ്പുള്ള മെഴുക് പ്രതിമയാണ് കന്യാകുമാരിയിലെ മായാപുരി വാക്സ് മ്യൂസിയത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ‘തെരി’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സമാനമായാണ് മെഴുക് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രതിമ അനാച്ഛാദനം ചെയ്ത് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.

തങ്ങളുടെ പ്രിയ താരത്തിന്റെ ഛായയിലുള്ള പ്രതിമക്കൊപ്പം ചിത്രമെടുക്കാന്‍ നിരവധി പേരാണ് മ്യൂസിയത്തില്‍ എത്തിച്ചേരുന്നത്.

അമിതാഭ് ബച്ചന്‍, ഒബാമ, മദര്‍ തെരേസ, ചാര്‍ലി ചാപ്ലിന്‍, ജാക്കി ചാന്‍ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ മെഴുക് പ്രതിമകളും മ്യൂസിയത്തിലുണ്ട്. ഇവര്‍ക്കൊപ്പമാണ് വിജയ്യുടെ മെഴുക് പ്രതിമയും മ്യൂസിയത്തില്‍ ഒരുങ്ങിയത്. ഈ മ്യൂസിയത്തില്‍ ഇടം പിടിക്കുന്ന ആദ്യ തമിഴ് നടന്‍ വിജയ് മാത്രമാണെന്നാണ് മ്യൂസിയം
അധികൃതര്‍ പറയുന്നത്.

Top