യേശുദാസിന്റെ പാട്ട് ആസ്വദിക്കാം എന്നാല്‍ ആരാധിക്കാന്‍ കൊള്ളില്ല . . ഈ വാക്കുകള്‍ ഇപ്പാള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. സെല്‍ഫി പകര്‍ത്തിയ ആരാധകന്റെ അടുത്ത് നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി എടുത്ത ഫോട്ടോ ഡിലിറ്റ് ചെയ്യുന്ന രൂപത്തിലേക്ക് തരം താഴ്ന്നിരിക്കുകയാണ് ഇപ്പോള്‍ ഗാന ഗന്ധര്‍വ്വന്‍.
ആരാധകരും ആസ്വാദകരും ഇല്ലായിരുന്നുവെങ്കില്‍ പണ്ട് പൈപ്പിലെ വെള്ളം കുടിച്ച് പാട്ട് പാടാന്‍ നടന്ന ചെറുപ്പക്കാരന്‍ ഒരിക്കലും യേശുദാസ് ആയി മാറില്ലായിരുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.
വന്ന വഴികള്‍ മറന്ന് പാടിയ പഴയ പാട്ടുകള്‍ക്ക് പോലും റോയല്‍റ്റി വേണമെന്ന് വാശിപിടിച്ച് മലയാളികളുടെ മനസ്സില്‍ നെഗറ്റീവായി മാറിക്കൊണ്ടിരുന്ന യേശുദാസ് സെല്‍ഫി വിഷയത്തോടെ ഇപ്പോള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.കടുത്ത അമര്‍ഷമാണ് ഈ പെരുമാറ്റത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ഒരു മലയാളി പെണ്‍കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
രജനിയുടെ പിന്‍ഗാമിയായി തെന്നിന്ത്യന്‍ സിനിമാലോകം വിലയിരുത്തുന്ന ദളപതി വിജയ് യെ കാണാന്‍ ചെന്ന ശരണ്യ എന്ന കുട്ടിയെ ചേര്‍ത്ത് നിര്‍ത്തി വാത്സല്യത്തോടെ ഫോട്ടോക്ക് പോസ് ചെയ്ത ദളപതിയുടെ നടപടിക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. കൂടെ യേശുദാസിന് ഒരു മറുപടിയും . . ഇങ്ങനെയായിരിക്കണം സെലിബ്രിറ്റീസ് . .
ദളപതിയുടെ കൂടെ ഫോട്ടോ എടുത്തതിനെ കുറിച്ച് ശരണ്യ പറയുന്നത് ഇങ്ങനെ . .
ഓർമ്മ വച്ച കാലം മുതൽ മനസ്സിൽ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരിൽ കാണാനോ..സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്.
വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ് യെ കാണാൻ കഴിയില്ലെന്ന്. അവരോട് ആയിട്ടുള്ള മറുപടി ആണിത്.അണ്ണൻ പറഞ്ഞിട്ടുണ്ട്,, “Namukkana train varonanna nam konja neram platformile wait panni than aakanam ” വർഷങ്ങളായി കാത്തിരുന്നു കണ്ടു.
കാണാൻ കഴിയാത്ത അണ്ണന്റെ എല്ലാ ആരാധകർക്കും ആ ഭാഗ്യം കിട്ടും. അണ്ണനെ ഇഷ്ടപെടുന്നവർ അണ്ണന്റെ വാക്കും കേൾക്കും.
അണ്ണന്റെ haters നോട് ഒന്ന് പറയട്ടെ.. ഈ മനുഷ്യനെ ഒന്ന് നേരിട്ട് കണ്ടു നോക്കു ഒരു താരജാടയുമില്ലാതെ സ്വന്തം ആരാധകരെ സഹോദരങ്ങൾ ആയി കാണുന്ന ഈ മനുഷ്യനെ ആരാധിക്കുന്നതിൽ അഭിമാനമേയുള്ളൂ……
കണ്ട നിമിഷം ഞാൻ ഒന്ന് ഞെട്ടി അണ്ണനെ കണ്ടു stuck ആയി. പറയണം എന്ന് വിചാരിച്ചു കൊണ്ട് പോയത് ഒന്നും പറയാൻ പറ്റിയില്ല.
എന്റെ പകർച്ച കണ്ടപ്പോൾ തന്നെ അണ്ണൻ എന്നോട് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. കയ്യിൽ പിടിച്ചോട്ടെ എന്ന് ചോദിച്ചു ചിരിച്ചോണ്ട് കൈ നീട്ടി തന്നു.
എന്നോട് ക്യാമെറയിൽ നോക്കാൻ പറഞ്ഞു. പക്ഷെ നോക്കിയത് എനിക്ക് ഓർമയില്ല ?അണ്ണന് advnce bdy wish ചെയ്തു. “റൊമ്പ നൻട്രി അമ്മാ കണ്ടിപ്പാ സാപ്പിട്ടിട്ടു പോങ്കെ ” എന്ന് പറഞ്ഞു. Nth sweet voice ആണ് annanteth…. ആഗ്രഹിച്ച ജീവിതവും കിട്ടി.. ഏറ്റവും വല്യ സ്വപ്നവും നടന്നു. ☺
എന്റെ സ്വപ്നം നിറവേറ്റാൻ സഹായിച്ച VMI HEAD BUSSY ANAND സർ നും തിരുനെൽവേലി SAJI ചേട്ടനും സെബാസ്റ്റ്യൻ ചേട്ടനും എന്റെ VISAKHETTANUM SARATHETTANUM കുടുംബത്തിനും ഒരായിരം നന്ദി ??????
ഒരേയൊരു വിഷമമേയുള്ളു അണ്ണനെ ഒരു 7 സെക്കന്റ് മാത്രമേ കാണാൻ കഴിഞ്ഞുള്ളു എന്നത് ?????