ന്യഡല്‍ഹി : രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായ കാനറ ബാങ്കില്‍ ലയിക്കാന്‍ വിജയാ ബാങ്കും ദേനാ ബാങ്കും.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ കഴിഞ്ഞാല്‍ ഓഗസ്റ്റോടെ നിര്‍ദേശം മുന്നോട്ടുവെയ്ക്കാനാണ് നീക്കം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വിപണി വിഹിതംകൊണ്ട് രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ് കാനറ ബാങ്ക്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളത്.