അര്ജുന് റെഡ്ഡി എന്ന തെലുങ്കു ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സൂപ്പര്‍സ്റ്റാര്‍ വിജയ് ദേവരകൊണ്ട ഇനി സഖാവിന്റെ വേഷത്തിലെത്തുന്നു. ഡിയര്‍ കോംറേഡ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. രഷ്മികയാണ് വിജയ്യുടെ നായികയായെത്തുന്നത്.
Dear Bharat,
I know how big a moment this is in your life and the tears in your eyes showed me the years you've put into this dream.
I am glad I can play my part in seeing a director as skilled and genius as you tell his stories. You will blow minds 🙂 pic.twitter.com/YyZclEVLSj
— Vijay Deverakonda (@TheDeverakonda) July 2, 2018
ഭരത് കമ്മയുടെ ആദ്യ ചിത്രമാണ് ഡിയര്‍ കോംറേഡ്. ‘ഭരതിന് ഈ നിമിഷം എത്ര വലുതാണെന്നും, ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ അദ്ദേഹം എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിറഞ്ഞ കണ്ണുകളില്‍ കാണാം,’ ഇത്രയും കഴിവുള്ള ഒരാള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും വിജയ് പറഞ്ഞു.