അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ പ്രകാശം അകക്കണ്ണുകളില്‍ നിറയ്ക്കുന്ന വിജയദശമി ഇന്ന്.നവരാത്രിയും, പൂജവയ്പ്പും എഴുത്തിനിരുത്തുന്നതുമായുള്ള ബന്ധം മഹാലക്ഷ്മി ഐശ്വര്യവും, സമൃദ്ധിയും സൗന്ദര്യവും നല്‍കുന്നു. മനുഷ്യന്റെ വൃക്തിത്വ വികസനത്തില്‍ വിദ്യയും വിനയവും ഏറ്റവും വലിയ ഘടകങ്ങളാണ്. വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നതിന് നവരാത്രി പ്രാധാന്യമായി എടുത്തിരിക്കുന്നു.
തിന്മകളെ നശിപ്പിച്ച് നന്മപ്രധാനം ചെയ്യുന്ന ദിവസമാണ് വിജയ ദശമി. നവരാത്രി സമയത്ത് അഷ്ടമി, നവമി, ദശമിക്കാണ് പ്രാധാന്യം അഷ്ടമി തിഥിസന്ധ്യാ വേളയില്‍ ഉള്ള സമയത്തണ് പൂജവയ്‌ക്കേണ്ടത്. നിത്യ കര്‍മ്മാനുഷ്ടാനങ്ങള്‍ക്കു ശേഷം സന്ധ്യാ സമയത്ത് പ്രത്യേക സ്ഥാനത്ത് പൂജ നടത്തി ഗ്രന്ഥങ്ങള്‍ വയ്‌ക്കേണ്ടതാണ്. നവമിനാളില്‍ പണി ആയുധങ്ങളും ദേവിക്ക് സമര്‍പ്പിച്ചു പ്രാര്‍ഥിക്കണം.വിജയദശമി ദിനം രാവിലെ വിദ്യാദേവതയായ സരസ്വതിയേയും വിഘ്‌നേശ്വരന്മാരായ ഗണപതിയേയും ദക്ഷിണാ മൂര്‍ത്തിയേയും നവഗ്രഹങ്ങളേയും , ശ്രീകൃഷ്ണനേയും കൂടി പൂജവയ്‌ക്കേണ്ടതാണ്. കാരണം ബുദ്ധിയുടെ അധിപനായ ബുധനും, ഗുരുവും കൃഷ്ണനാണ്. ശുഭമുഹൂര്‍ത്തംകുറിച്ച് ഏതു ദിവസമായാലും എഴുത്തിനിരുത്താം. വിജയദശമി നല്ലതാണെന്നു മാത്രം. ഭൂരിഭാഗം ആള്‍ക്കാരും കുട്ടികളെ എഴുത്തിനിരുത്തുന്നത് ഇന്നാണ്.
കേരളത്തില്‍ വിജയദശമിക്കാണ് വിദ്യാരംഭം. ദുഷ്ടശക്തികള്‍ക്കുമേല്‍ സ്ത്രീശക്തിയുടെ വിജയം ആ്‌ഘോഷിക്കുന്ന ഉത്സവം കൂടിയാണ് വിജയ ദശമി. സരസ്വതീദേവി അനുഗ്രഹം ചൊരിയുന്ന പുണ്യ മുഹൂര്‍ത്തമാണ് ആശ്വിനമാസത്തിലെ വെളുത്തപക്ഷത്തിലെ ദശമിദിനം.കര്‍ണാടകത്തില്‍ കൊല്ലൂരിലെ മൂകാംബികക്ഷേത്രത്തില്‍ നവരാത്രിയും വിദ്യാരംഭവുമെല്ലാം ഏറെ വിശിഷ്ടമാണ്. തിരൂര്‍ തുഞ്ചന്‍ പറമ്പ്, ദക്ഷിണമൂകാംബിക എന്നാണറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പിലുള്ള തിരുവുള്ളക്കാവ് ക്ഷേത്രം കേരളത്തിലെ ദേവീക്ഷേത്രങ്ങള്‍ സരസ്വതീക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ന്് വിദ്യാരംഭം നടക്കും.
കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി ‘ഹരിഃശ്രീ ഗണപതയേ നമഃ എന്നു കൈവിരല്‍ കൊണ്ട് എഴുതി ക്കുന്നതാണ് എഴുത്തിനിരുത്തലിലെ പ്രധാന ചടങ്ങ്.മുത്തച്ഛന്‍, മുത്തശ്ശി, മാതാപിതാക്കള്‍, ബന്ധുക്കള്‍,ആത്മീയാചാര്യന്മാര്‍, മാതൃകാപരമായും സദാചാരപരമായും ധാര്‍മ്മികപരമായും യോഗ്യരായവരെകൊണ്ട് എഴുത്തിനിരുത്തിക്കുന്നത് ഐശ്വര്യപ്രദമാണ്.നാവില്‍ സ്വര്‍ണം കൊണ്ട് എഴുതേണ്ടതാണ്. ചെവിയിലൂടെ മന്ത്രം ചൊല്ലിക്കൊടുക്കേണ്ടതുമാണ്.