ചെന്നൈ: ആരോഗ്യം മോശമായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് നടനും ഡിഎംഡികെ ചെയര്‍മാനുമായ വിജയകാന്തിന്റെ ആരോഗ്യ വിവരത്തെ കുറിച്ച് ഭാര്യ പ്രേമലത. നടനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രേമലത പ്രതികരിച്ചത്. വിജയകാന്ത് ആരോഗ്യത്തോടെയിരിക്കുന്നെന്നും പ്രേമലത പറഞ്ഞു.
വിജയകാന്തിന്റെ അഭാവത്തില്‍ പങ്കാളി പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍ തിരിച്ചെത്തുമെന്നുമാണ് ഡിഎംഡികെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു.സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യര്‍ത്ഥിച്ചു. തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് നവംബര്‍ 18ന് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.