നടന്‍ വിജയരാഘവന്റെ സിനിമ ജീവിത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു റാംജിറാവു സ്പീക്കിംഗിലെ ടൈറ്റില്‍ കഥാപാത്രം. 30 വര്‍ഷങ്ങള്‍ക്ക് ശേഷം റാംജിറാവു സ്പീക്കിംഗിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍. താന്‍ സിനിമയില്‍ ഇട്ടിരുന്ന ഷര്‍ട്ട് സിനിമയുടെ സംവിധായകരില്‍ ഒരാളായ ലാലിന്റേതും റാംജിറാവു ധരിച്ച കാറലുകളുള്ള ജീന്‍സ് ക്യാമറാമാന്‍ വേണുവിന്റേതുമായിരുന്നു എന്നാണ് താരം പറഞ്ഞത്.
‘ജെല്ലൊന്നുമില്ലാത്ത കാലമായതിനാല്‍ മുട്ടയുടെ വെള്ള മുടിയില്‍ തേച്ചാണ് മുടി പിറകോട്ട് ചീകിവച്ചത്. മുഖത്തിന് വലുപ്പം കൂട്ടാനായി മുന്‍വശത്തെ മുടി ഷേവ് ചെയ്ത് നെറ്റി വലുതാക്കി. മീശയും കൃതാവും താഴോട്ടിറക്കാന്‍ മേക്കപ്പ്മാനോട് ആവശ്യപ്പെട്ടു. മിലിട്ടറി യൂണിഫോമിന് സമാനമായ ഷര്‍ട്ടും പാന്റുമായിരുന്നു കഥാപാത്രത്തിനായി കരുതിയിരുന്നത്. രൂപത്തോട് ചേരുന്നൊരു വസ്ത്രം നോക്കിയപ്പോഴാണ് അന്ന് സംവിധായകന്‍ ലാല്‍ ധരിച്ച ഷര്‍ട്ട് കണ്ണിലുടക്കിയത്. ലാലില്‍നിന്ന് അത് ഊരി വാങ്ങി. വലിയ ഇറക്കമുള്ള രണ്ട് പോക്കറ്റുകളെല്ലാമുള്ള ഷര്‍ട്ട് ആയിരുന്നു അത്. റാംജിറാവു ധരിച്ച കാറലുകളുള്ള ജീന്‍സ് ക്യാമറാമാന്‍ വേണുവിന്റേതാണ്. സ്റ്റുഡിയോയ്ക്ക് തൊട്ടടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ചെയിന്‍ വാങ്ങി അരയില്‍ കെട്ടി’, വിജയരാഘവന്‍ പറയുന്നു.
1989ല്‍ സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമ 30 വര്‍ഷങ്ങള്‍ക്കിപ്പുറം സുനില്‍ ഹനീഫിന്റെ സംവിധാനത്തില്‍ വീണ്ടും വെളളിത്തിരയിലേയ്ക്ക് എത്തുകയാണ്. ‘മാസ്‌കി’ല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, സലിം കുമാര്‍ എന്നിവരും അഭിനയിക്കുന്നു.