ഇളയ ദളപതി വിജയ്‌യും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘മാസ്റ്റര്‍’ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ നോക്കി കാണുന്നത്. ചിത്രത്തിന്‍രെ ടീസറിന് പോലും വന്‍ സ്വീകരണമാണ് ലഭിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം കൊവിഡ് കാരണം തിയറ്റര്‍ റിലീസ് ഉണ്ടാകില്ലെന്നും ഒ.ടി.ടി റിലീസായിരിക്കുമെന്നും നേരത്തെ അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ മാസ്റ്ററിന്റെ ഡിജിര്‌റല്‍ സംപ്രേഷണം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരിയില്‍ പൊങ്കല്‍ റിലീസായി മാസ്റ്റര്‍ എത്തുമെന്ന് ഫിലിം ജേണലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരുന്നു. തിയര്‌റര്‍ റിലീസിനൊപ്പമായിരിക്കും ഡിജിറ്റല്‍ റിലീസും. ഭീമമായ തുകയാണ് നെറ്റ്ഫ്ളിക്സ് വാഗാദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 14ന് പുറത്തുവന്ന മാസ്റ്റര്‍ ടീസര്‍ ദിവസങ്ങള്‍ക്കുള്ളില്‍ 40 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. കൈദിയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം തിയറ്ററില്‍ തന്നെ റിലീസ് വേണമെന്നാണ് ആരാധകരുടെ പക്ഷം. 2020 ഏപ്രില്‍ ഒമ്പതിന് റിലീസ് ചെയ്യാന്‍ ആലോചിച്ചിരുന്ന ചിത്രമായിരുന്നു മാസ്റ്റര്‍.