മണിരത്‌നത്തിന്റെ സിനിമയില്‍ വിജയ് സേതുപതി പൊലീസ് വേഷത്തില്‍

ണിരത്‌നത്തിന്റെ പുതിയ സിനിമയില്‍ വിജയ്‌ സേതുപതി പൊലീസ് വേഷത്തിലെത്തുന്നുവെന്ന് സൂചന. സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമാണ് വിജയ് കൈകാര്യം ചെയ്യുന്നതെന്നും സൂചനകള്‍ ഉണ്ട്.

നിരവധി പ്രമുഖ താരങ്ങള്‍ അണി നിരക്കുന്ന ബഹുഭാഷ ചിത്രമാണ് ഇത്. റോജയുടെ നിര്‍മ്മാതാവ് താരങ്ങളുമായി കരാറില്‍ ഒപ്പുവെച്ചതായി സമ്മതിച്ചിട്ടുണ്ട്.

അരവിന്ദ് സ്വാമി, വിജയ് സേതുപതി, ഫഹദ്ഫാസില്‍, ചിമ്പു. ജ്യോതിക, ഐശ്വര്യ രാജേഷ് തുടങ്ങിയ താരനിരകളാണ് അണിനിരക്കുന്നത്. തെലുങ്ക് നടന്‍ നാനിയും ചിത്രത്തില്‍ ഒരു പ്രമുഖ വേഷം കൈകാര്യം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചിത്രത്തില്‍ പ്രകാശ് രാജ്, ജയസുധ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജനുവരി അവസാന ആഴ്ചയോ, ഫെബ്രുവരി ആദ്യമോ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മദ്രാസ് ടാക്കിസിന്റെ പതിനേഴാമത് ചിത്രമാണ് ഇത്. മാധവന്‍, സൂര്യ,സിദ്ധാര്‍ഥ് എന്നിവര്‍ അഭിനയിച്ച ആയുധ എഴുത്തിന് ശേഷം മണിരത്‌നം ഒരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമെന്ന് പ്രത്യേകതയും പ്രൊജക്ടിനുണ്ട്. സന്തോഷ് ശിവന്‍ രാവണിനു ശേഷം മണിരത്‌നത്തോട് ഒന്നിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ്. തമിഴകവും ആരാധകരും പുതിയ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്

Top