കൈക്കൂലി കേസ്; ടോമിന്‍ തച്ചങ്കരിയ്ക്ക് ക്ലീന്‍ചീറ്റ്

tomin

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഗതാഗത കമ്മീഷണര്‍ ആയിരിക്കെ പാലക്കാട് ആര്‍ടിഒയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.

ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍ടിഒയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നതാണ് ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരായ കേസ്. ഈ കേസില്‍ തെളിവില്ലെന്ന് പറഞ്ഞാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.

പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. എന്നാല്‍ ആരോപണം തെളിയിക്കാനുള്ള തെളിവുകളില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെങ്കിലും വകുപ്പു തല അന്വേഷണത്തിന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Top