തൃശൂര്‍: ആള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അശോക് ധാവ്‌ളെ തുടരും. തൃശൂരില്‍ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി.
കേരളത്തില്‍ നിന്ന് സെന്‍ട്രല്‍ കൗണ്‍സിലിലേക്ക് ഒമ്പത് പേരെയാണ് തെരഞ്ഞെടുത്തത്. ഇ പി ജയരാജന്‍, എം വിജയകുമാര്‍, കെ എന്‍ ബാലഗോപാല്‍, കെ കെ രാഗേഷ്, വത്സന്‍ പനോളി, എന്‍ പ്രകാശ്, ഗോപി കോട്ടമുറിക്കല്‍, ഓമല്ലൂര്‍ ശങ്കരന്‍, എം സ്വരാജ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.