ഓസ്ട്രേലിയ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 94 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വികാസ് താക്കൂറിന് വെങ്കലം. പഞ്ചാബ് സ്വദേശിയാണ് വികാസ്. 24കാരനായ വികാസ് 351 കിലോ ഭാരമുയര്‍ത്തിയാണ് മെഡല്‍ കരസ്ഥമാക്കിയത്.
പാപ്പുവ ന്യൂ ഗിനിയയുടെ സ്റ്റീവന്‍ കാരിക്കാണ് സ്വര്‍ണമെഡല്‍. 370 കിലോയെന്ന റെക്കോര്‍ഡ് നേട്ടത്തോടെയാണ് കാരിയുടെ മെഡല്‍ നേട്ടം. കാനഡയുടെ ബോഡി സാന്റാവി 369 കിലോയുയര്‍ത്തി വെള്ളി മെഡല്‍ നേടി.
2014ല്‍ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 85 കിലോ വിഭാഗത്തില്‍ വികാസ് വെള്ളി മെഡല്‍ നേടിയിരുന്നു.
വികാസ് താക്കൂറിന്റെ മെഡലോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 11 ആയി. സ്വര്‍ണമെഡല്‍6, വെള്ളി 2, വെങ്കലം 3