മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ബാറ്റിംഗ് കോച്ചായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിക്രം റാത്തോറിനെ നിയമിക്കാന്‍ തീരുമാനമായി. ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
നിലവിലെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗറിന് പകരമാണ് റാത്തോര്‍ എത്തുന്നത്. 1996ലാണ് റാത്തോര്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. രാജ്യത്തിനായി ആറ് ടെസ്റ്റുകളും ഏഴ് ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
നിലവിലെ ബൗളിംഗ് കോച്ച് ഭരത് അരുണും ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധറും തുടരാനുമാണ് ചീഫ് സെലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ തീരുമാനം.