ടൊവിനോ തോമസിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘ഫോറന്‍സിക്കി’ന്റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു. വിക്രാന്ത് മസേയും രാധിക ആപ്തേയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വിശാല്‍ ഫൂറിയയാണ് ഹിന്ദി റീമേക്കിന്റെ സംവിധായകന്‍.സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും.
ടൊവിനോയ്ക്കൊപ്പം മംമ്ത മോഹന്‍ദാസ്, റെബ മോണിക്ക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഒറിജിനല്‍ ചിത്രം അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്നാണ് സംവിധാനം ചെയ്തത്.
ചിത്രത്തിലെ ഫോറന്‍സിക് ഉദ്യോഗസ്ഥനായുള്ള വേഷം വിക്രാന്ത് മസേ അവതരിപ്പിക്കും. രാധിക ആപ്തേയാണ് മംമ്തയുടെ പൊലീസ് വേഷം ചെയ്യുന്നത്.മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ല, വരുണ്‍ ബംഗ്ല എന്നിവരും, സോഹം റോക്സ്റ്റാറിന്റെ ബാനറില്‍ ദീപക് മുകുതും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
തപ്സി പന്നു നായികയായ ഹസീനാ ദില്‍ റുബയാണ് വിക്രം മസേയുടെ ഒടുവില്‍ റിലീസായ ചിത്രം. നെറ്റ്ഫ്‌ലിക്സിലൂടെ പുറത്തുവിട്ട ബോളിവുഡ് ചിത്രത്തെ ആരാധകരും നിരൂപകരും പ്രശംസിച്ചിരുന്നു.രാജ് കുമാര്‍ റാവു, ഹുമ ഖുറേഷി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന നെറ്റ്ഫ്‌ലിക്സ് ചിത്രമാണ് രാധിക ആപ്തേയുടെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ.