തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ട കുപ്രസിദ്ധ ഗുണ്ടയും കൂട്ടാളിയും കസ്റ്റഡിയില്‍. ഉറിയാക്കോട് സ്വദേശി ജെയിന്‍ വിക്ടര്‍, സന്തോഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെയാണ് ജെയിന്‍ വിക്ടറും കൂട്ടാളികളും വിളപ്പില്‍ശാല സ്വദേശികളായ ലിജു സൂരി, ബിനുകുമാര്‍ എന്നിവരെ വെട്ടിപരിക്കേല്‍പ്പിച്ചത്. കൈബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്.
നിരവധി കേസുകളില്‍ പ്രതിയായ ജെയിന്‍ പാറശാലയില്‍ കഞ്ചാവ് കടത്തല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ആക്രമണം നടത്തിയത്. കുടുംബതര്‍ക്കമാണ് ആക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.