വില്ലേജ്, താലൂക്ക് ഓഫീസ് ജീവനക്കാര്‍ക്ക് കൂട്ടസ്ഥലമാറ്റം

തിരുവനന്തപുരം: റവന്യു വകുപ്പില്‍ വില്ലേജ് ഓഫീസര്‍, റവന്യു ഇന്‍സ്പെക്ടര്‍, ഹെഡ് ക്ലാര്‍ക്ക് തസ്തികയില്‍ ജോലി നോക്കുന്ന 130 പേരെ സ്ഥലംമാറ്റി ലാന്‍ഡ് റവന്യു ജോയിന്റെ കമ്മീഷണര്‍ ഉത്തരവിറക്കി.

സ്ഥലം മാറ്റത്തിനായി നിയമപരമായി അപേക്ഷിച്ചവര്‍, അച്ചടക്ക നടപടി നേരിടുന്നവര്‍, പുനര്‍വിന്യാസം തുടങ്ങിയ വിഭാഗങ്ങളിലാണ് മാറ്റം.

വില്ലേജ്-താലൂക്ക് ഓഫീസ് ശുദ്ധീകരണത്തിന്റെ ഭാഗമായി ജീവനക്കാരെ ഇളക്കി പ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Top