കോഴിക്കോട്: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി.
സ്ഥാനക്കയറ്റവും തത്തുല്യമായ ശമ്പളവും ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജനുവരി ഒന്ന് മുതല്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ സംഘടനായ കെആര്‍വിഎസ്ഒ സമരം തുടങ്ങിയത്. വില്ലേജ് മാനുവലില്‍ പറയുന്ന നോട്ടീസ് നടത്തല്‍ മാത്രമാണ് ഇവരിപ്പോള്‍ ചെയ്യുന്നത്.
മുന്‍പ് ചെയ്തിരുന്ന ലൊക്കേഷന്‍ സ്‌കെച്ച് നല്‍കല്‍, സര്‍വ്വെ സ്‌കെച്ച് തയ്യാറാക്കല്‍, മേല്‍ ഓഫീസുകളിലേക്കുളള ഫയലുകള്‍ തയ്യാറാക്കല്‍, നികുതി പിരിച്ചെടുക്കല്‍ തുടങ്ങിയ ജോലികള്‍ ഇപ്പോള്‍ ചെയ്യാറില്ല. ഇതോടെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം താളംതെറ്റിയ നിലയിലാണ്.