village officer strike on thaluk office

തൃശൂര്‍: നിയമവിരുദ്ധമായി വില്ലേജ് ഓഫീസര്‍മാരെ സ്ഥലം മാറ്റുന്നതില്‍ പ്രതിഷേധിച്ച് താലൂക്ക് ഓഫീസ് വളപ്പില്‍ വില്ലേജ് ഓഫീസര്‍ നിരാഹാരം തുടങ്ങി.

തൃശൂര്‍ നഗരത്തിലെ കുറ്റൂരില്‍ വില്ലേജ് ഓഫീസറായിരുന്ന എം. എഫ്. ഗീവറാണ് ഇന്നു രാവിലെ തൃശൂര്‍ താലൂക്ക് ഓഫീസില്‍ സമരം തുടങ്ങിയത്. അദ്ദേഹത്തെ തൊട്ടടുത്ത ചെമ്പുകാവ് വില്ലേജിലേക്ക് സ്ഥലം മാറ്റിയിരുന്നു.

എന്നാല്‍, ഇതല്ല അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. മറ്റു വില്ലേജ് ഓഫീസര്‍മാരെ മാനദണ്ഡം പാലിക്കാതെ ദൂരെ സ്ഥലങ്ങളിലേക്ക് തലങ്ങും വിലങ്ങും മാറ്റുകയാണെന്ന് ഗീവര്‍ പറയുന്നു. ഒരു താലൂക്കിന്റെ പരിധിക്കു പുറത്തേക്ക് മാറ്റം പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍. അതു പാലിക്കുന്നില്ല.

സി. പി. ഐയുടെ പോഷക സംഘടനയായ ജോയിന്റ് കൗണ്‍സിലുമായി ബന്ധമുള്ള വില്ലേജ് ഓഫീസര്‍മാര്‍ക്ക് മാത്രമാണ് നിയമാനുസൃത സ്ഥലംമാറ്റം കൊടുക്കുന്നത്.

മറ്റു യൂണിയനുകളില്‍പ്പെട്ടവരെ അമ്പതു കിലോമീറ്ററിനപ്പുറത്തേക്കു വരെ മാറ്റിയിട്ടുണ്ടെന്ന് ഗീവര്‍ പറയുന്നു. സി.പി. എമ്മിന്റെ പോഷക സംഘടനയായ എന്‍. ജി. ഒ യൂണിയന്റെ അനുഭാവിയാണ് ഗീവര്‍.
വില്ലേജ് ഓഫീസര്‍ സമരംനടത്തുന്നതറിഞ്ഞ് പൊലീസ് എത്തി. സര്‍ക്കാര്‍ ജീവനക്കാരും മറ്റും അദ്ദേഹത്തെ സന്ദര്‍ശിക്കുന്നുണ്ട്.

Top