യുപിയില്‍ വാക്‌സിനേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ ചാടി ഗ്രാമവാസികള്‍

ലഖ്‌നൗ: കോവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ഉത്തര്‍പ്രദേശിലെ ബാരബങ്കി ഗ്രാമവാസികള്‍ നദിയില്‍ ചാടി. ജനങ്ങള്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കാന്‍ അധികൃതര്‍ ഗ്രാമത്തിലെത്തിയപ്പോഴാണ് സംഭവം. ശനിയാഴ്ചയാണ് ഗ്രാമത്തില്‍ വാക്‌സിനേഷന്‍ സംഘടിച്ചത്. അതില്‍ 14 പേര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചതെന്നും രാംനഗര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് രാജീവ് കുമാര്‍ ശുക്ല പറഞ്ഞു.

വാക്‌സിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും അവര്‍ക്കിടയില്‍ പരന്നിരുന്നു. അതിനാല്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ഗ്രാമവാസികളെ ബോധവല്‍ക്കരിക്കുകയും ചെയ്തു. എന്നാല്‍ കുറച്ചുപേര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറായപ്പോള്‍ മറ്റുള്ളവര്‍ സരയു നദിയില്‍ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരായ വാക്‌സിന്‍ അല്ല കുത്തിവെക്കുന്നതെന്നും വിഷമാണ് കുത്തിവെക്കുന്നതുമെന്നാണ് അവരുടെ ധാരണ. അതിനാലാണ് അവര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Top