തമിഴ്‌നാട്ടിലെ വില്ലുപുരത്ത് വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു;ഒരാളുടെ നില ഗുരുതരം

ചെന്നൈ : തമിഴ്‌നാട്ടിലെ വില്ലുപുരത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ചങ്ങനാശേരി സ്വദേശികളായ വില്‍സണ്‍ , ലിസ്ബത്ത് സെബാസ്റ്റ്യന്‍ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.

ദേശീയപാതയുടെ ഡിവൈഡറില്‍ വച്ചുപിടിപ്പിച്ച ചെടികള്‍ക്ക് വെള്ളം നനക്കാന്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന വിന്‍സന്റ് അപകടസ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിസബത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് ചങ്ങനാശേരിയില്‍ നിന്നും കുടുംബം ചെന്നൈക്ക് തിരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം കാറിന്റെ നിയന്ത്രണം വിടാന്‍ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Top