vimukthi project-pinaray vijayan

തിരുവനന്തപുരം: മദ്യവര്‍ജ്ജനത്തിലൂന്നിയ മദ്യനയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി എന്ന പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കം കുറിക്കുകയാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സ്‌കൂള്‍കോളേജ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, കുടംബശ്രീ, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജ്ജന സമിതികള്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥിയുവജനമഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വിമുക്തി നടപ്പിലാക്കുന്നത്.

യുവജനങ്ങളിലും വിദ്യാര്‍ത്ഥികളിലും വര്‍ധിച്ചുവരുന്ന ലഹരി ദുരുപയോഗം ഇല്ലാതാക്കുക എന്നത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ്.

നാളത്തെ തലമുറ ലഹരിയില്‍ മുങ്ങിപ്പോകാന്‍ പാടില്ല. യുവജനങ്ങളെ നാടിന്റെ നന്‍മയ്ക്ക് വേണ്ടിയുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി ചെയര്‍മാനായ വിമുക്തി മിഷന്റെ ഗവേണിങ്ങ് ബോഡിയില്‍ വൈസ് ചെയര്‍മാന്‍ എക്‌സൈസ് വകുപ്പ് മന്ത്രിയും നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായിരിക്കും. ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ റ്റെന്‍ഡുല്‍കര്‍ ആയിരിക്കും ലഹരിവര്‍ജനമിഷന്റെ ബ്രാന്‍ഡ് അംബാസഡര്‍. മുഖ്യമന്ത്രി വ്യക്തമാക്കി

Top