വീട്ടിലെത്തിയ പുതിയ അതിഥിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടന്‍ വിനയ് ഫോര്‍ട്ട്.
കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനു ശേഷം കുഞ്ഞിനെ മടിയിലിരുത്തിയിരിക്കുന്ന ഭാര്യയുടേയും തന്റേയും ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് വിനയ് ഫോര്‍ട്ട് സന്തോഷം പങ്കുവെച്ചത്.
ഇവന് വിഹാന്‍ എന്ന് പേരിട്ടുവെന്നും ദീപാവലി ആശംസിക്കുന്നുവെന്നും ചിത്രത്തോടൊപ്പം താരം കുറിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് വിനയ്ക്ക് കുഞ്ഞ് പിറന്നത്. അന്ന് ഭാര്യയുടെ ചിത്രത്തിനൊപ്പമാണ് കുഞ്ഞുണ്ടായെന്ന വാര്‍ത്ത താരം പുറത്തുവിട്ടത്.
പിന്നീട് ഇപ്പോഴാണ് കുഞ്ഞിന്റെ ചിത്രം പുറത്ത് വിടുന്നത്. 2014 ഡിസംബര്‍ ആറിനായിരുന്നു ഇവരുടെ വിവാഹം.
മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.
എന്തായാലുംഫേസ്ബുക്കില്‍ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിനെ ആരാധകര്‍ അഭിനന്ദനത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
അങ്ങനെ 900 ഏക്കര്‍ സബര്‍ജല്ലി തോട്ടത്തിന് അവകാശിയായി എന്നുള്ള കമന്റുകളോടെയാണ് പോസ്റ്റിന് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്.