നടന് മോഹന്‍ലാലിന് വളരെ പക്വതയുള്ള ലീഡര്‍ഷിപ്പാണ് ഉള്ളതെന്ന് സംവിധായകന്‍ വിനയന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്റെ പ്രസ്താവന. അമ്മ താരസംഘടനയ്ക്ക് എന്തുകൊണ്ടും യോഗ്യന്‍ മോഹന്‍ലാല്‍ തന്നെയാണെന്നും വിനയന്‍ വ്യക്തമാക്കി.
‘അദ്ദേഹം വന്നു കേറുന്നതിനു മുമ്പ് ഒരുപാട് ഇഷ്യൂ ഉണ്ടായിട്ടുണ്ടെങ്കിലും’മദന്‍ലാല്‍’ എന്ന ചിത്രത്തിനിടയ്ക്ക് ഫാന്‍സ്‌കാര്‍ ഉണ്ടാക്കിയ പ്രശ്‌നത്തിനിടയില്‍ ഞങ്ങള്‍ക്ക് ഇടയില്‍ ഒരു അകല്‍ച്ച ഉണ്ടായിട്ടുണ്ട.് എങ്കിലും എനിക്ക് നല്ല പ്രതീക്ഷ ആണ് ലാലില്‍. വിനയന്‍ പറഞ്ഞു.
വലിയ സംഘാടക പാടവം ഒന്നും ഇല്ലാത്ത ആള്‍ ആണെങ്കിലും പ്രസ് മീറ്റുകളില്‍ നല്‍കുന്ന വ്യക്തമായ ഉത്തരങ്ങളില്‍ കൂടി ഒരു സംഘാടകന്റെ വളര്‍ച്ച കാണാന്‍ പറ്റുന്നുണ്ട്, അദ്ദേഹത്തിന് ചിലപ്പോള്‍ ഇത് നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നും വിനയന്‍ പറഞ്ഞു.