കൊച്ചി: പള്‍സര്‍ സുനിയുടെ അറസ്റ്റിലൂടെ പൊലീസിന്റെ വിശ്വാസ്യത വീണ്ടെടുക്കാനായെന്ന് സംവിധായകന്‍ വിനയന്‍.
ആദ്യത്തെ ദിവസം ചെറിയൊരു വീഴ്ച പൊലീസിന് പറ്റിയിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ സുനിയെ ശക്തമായി ചോദ്യം ചെയ്യണമെന്നും ഗൂഢാലോചനക്ക് പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമാതാരങ്ങള്‍ ആരെങ്കിലും ഇയാളെ സംരക്ഷിച്ചിട്ടുണ്ടോ, ആറ് ദിവസം സംരക്ഷിച്ചതാര്, ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നൊക്കെ തെളിയിക്കാനാവശ്യമായ ശക്തമായ ചോദ്യം ചെയ്യല്‍ ഈ 24 മണിക്കൂറിനുള്ളില്‍ ഉണ്ടാവണമെന്ന് വിനയന്‍ കൂട്ടിച്ചേര്‍ത്തു.
ഇതൊരു ബ്ലാക്ക്‌മെയിലിങ്ങിന് വേണ്ടി മാത്രമുള്ള നീക്കമായിരുന്നു കരുതാനാവില്ല.
ഹെല്‍മറ്റില്ലാതെ റോഡിലൂടെ വരുന്ന പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞാല്‍ വെച്ചേക്കുമോ? ഇതുപോലുള്ള ഒരു കുറ്റവാളിക്ക് അനുകൂലമായി സംസാരിക്കുന്ന അഭിഭാഷകര്‍ മനുഷ്യാവകാശത്തോട് അങ്ങേയറ്റം തെറ്റുചെയ്യുകയാണ്.
എന്തെല്ലാം നോക്കിയാലും ഇതിനെല്ലാം ഒരു മാനുഷിക വശമുണ്ട്. സ്വന്തം അമ്മയ്‌ക്കോ പെങ്ങള്‍ക്കോ ആണ് ഈ ഗതി വരുന്നതെങ്കില്‍ അഭിഭാഷകര്‍ ഇങ്ങനെയാണോ പ്രതികരിക്കുകയെന്നും വിനയന്‍ ചോദിച്ചു.