തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി.
ഇതിനു പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകനായ സഹോദരനാണെന്നും പത്ത് വര്‍ഷത്തിലധികമായി പരാതിക്കാരി മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും സഹോദരി ആരോപിച്ചു.
എംഎല്‍എയെ ചെറുപ്പം മുതലേ അറിയാം, അദ്ദേഹം അങ്ങനെയൊരു മോശപ്പെട്ട വ്യക്തിയല്ല. സഹോദരന് എംഎല്‍എ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാത്തതാണ് പ്രതികാരത്തിന് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എംഎല്‍എയും പരാതിക്കാരിയും തമ്മില്‍ നാലുമാസം മുമ്പ് നിരന്തരം ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നുവെന്ന കാര്യം തനിക്കറിയാമെന്നും ഇത് വിലക്കിയത് പരാതിക്കാരിക്ക് ഇഷ്ടെപ്പട്ടിരുന്നില്ലെന്നും അവര്‍ വെളപ്പെടുത്തുന്നുണ്ട്.
അതേസമയം അന്വേഷണ സംഘം തന്റെ മൊഴി എടുത്തില്ലെന്നും അന്വേഷണത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.