വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പീഡനക്കേസില്‍ റിമാന്റില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്ന അപേക്ഷയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും.

ഹൈക്കോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ വിന്‍സന്റിന് വേണ്ടി ഹാജരായേക്കുമെന്നാണ് സൂചന.

വിന്‍സന്റിന്റെ ജാമ്യാപേക്ഷ നേരത്തെ ഇതേ കോടതി തള്ളിയിരുന്നു.

ഇതേത്തുടര്‍ന്ന്, കഴിഞ്ഞ ഒരു മാസമായി വിന്‍സന്റ് എംഎല്‍എ റിമാന്‍ഡിലാണ്.

Top