വിന്‍സന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര മജിസ്‌ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സ്ത്രീപീഢന കേസില്‍ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന എം. വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയും നെയ്യാറ്റിന്‍കര മജിസ്‌ട്രേട്ട് കോടതി ഇന്നു പരിഗണിക്കും.

എംഎല്‍എയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പൊലീസ് ലഭ്യമാക്കിയിട്ടില്ലെന്നു പ്രതിഭാഗം കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പ്രതിക്കു ജാമ്യം നല്‍കിയാല്‍ സാക്ഷികളെയും മറ്റും സ്വാധീനിച്ചു കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിന്‍സന്റിനു ജാമ്യം അനുവദിക്കരുതെന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top