പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. നിയമഭേദഗതിക്കെതിരെ നിരവധി സിനിമ താരങ്ങള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍ രംഗത്ത് എത്തിയിരിക്കുന്നു.
നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും. ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്. ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയും കൊണ്ട് നമ്മുടെ നാട്ടില്‍ നിന്ന് എത്രയും ദൂരം പോകാനാകുമോ അത്രയും ദൂരം പോകുക. നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക- വിനീത് ശ്രീനിവാസന്‍ പറഞ്ഞു. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.