വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി എം മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അരവിന്ദന്റെ അതിഥികള്‍’.
നിഖില വിമല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
പതിയാറ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന അരവിന്ദന്റെ അതിഥികളില്‍ സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാര്‍ എന്നിവരും അണിനിരക്കും.
ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് രാജേഷ് രാഘവനാണ്.