വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ‘ഹൃദയം’ പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ്. ചിത്രത്തില്‍ നായകനാകുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്. ഹൃദയത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ച് വിനീത്. ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നും വിനീത് പറഞ്ഞു.
‘എന്ത് മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി സമയം കടന്ന് പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഹൃദയം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണം’, എന്നാണ് വിനീത് കുറിച്ചത്. പ്രണവ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് വൈശാഖ് സുബ്രമണ്യത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു വിനീതിന്റെ പോസ്റ്റ്.