അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ അളവ് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നെഞ്ചോടു ചേര്‍ന്ന് സുഖമായുറങ്ങുന്ന മകളുടെയും വിനീതിന്റെയും ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മകളെ ഇടത്തെകൈ കൊണ്ട് ചേര്‍ത്തു പിടിച്ച് മറ്റേ കയ്യില്‍ കപ്പ് പിടിച്ചുനില്‍ക്കുന്ന വിനീത് ശ്രീനിവാസന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് നടി ലിസിയാണ്.
ഹെലന്‍ സിനിമയുടെ സെലിബ്രിറ്റി ഷോ ചെന്നൈയില്‍ വച്ച് നടന്നിരുന്നു.ഇതിനിടയില്‍ വച്ച് ലിസി പകര്‍ത്തിയതാണ് ഈ ചിത്രം. എല്ലാ അച്ഛന്‍മാര്‍ക്കും സമര്‍പ്പിച്ചുകൊണ്ടു പോസ്റ്റു ചെയ്ത ഈ ചിത്രം വൈറലാവുകയാണ്. ഗായകന്‍, നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വിനീത് നല്ലൊരു അച്ഛനാണെന്നും അച്ഛന്‍മാര്‍ക്കെല്ലാം മാതൃകയാണെന്നും ലിസി വ്യക്തമാക്കി.