കാലാവസ്ഥാ ഉച്ചകോടിയില്‍ ശ്രദ്ധ നേടി തമിഴ്‌നാട്ടുകാരി വിനിഷ ഉമാശങ്കര്‍

ഗ്ലാസ്‌ഗോ: കാലത്തിനൊത്ത കണ്ടുപിടുത്തങ്ങള്‍ക്കു പിന്തുണയേകാനും പുതുതലമുറയ്‌ക്കൊപ്പം ഭൂമിക്കായി നിലകൊള്ളാനും ലോകനേതാക്കളോട് അഭ്യര്‍ഥിച്ച് തമിഴ്‌നാട്ടുകാരി വിനിഷ ഉമാശങ്കര്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ശ്രദ്ധ നേടി. നേതാക്കളുടെ ഭാഗത്തുനിന്നുള്ള നടപടികള്‍ക്കായി പുതുതലമുറ കാത്തുനില്‍ക്കില്ലെന്നും വിനിഷ (15) പറഞ്ഞു.

ഇന്ത്യന്‍ തെരുവുകളിലെ സ്ഥിരം കാഴ്ചയായ കരി കൊണ്ടുള്ള ഇസ്തിരിപ്പെട്ടിക്കു സൗരോര്‍ജ ബദല്‍ കണ്ടുപിടിച്ച് ഈ സ്‌കൂള്‍ വിദ്യാര്‍ഥി ‘ഏര്‍ത്ത്ഷോട്ട്’പുരസ്‌കാരങ്ങളുടെ ഫൈനല്‍ റൗണ്ടിലെത്തിയതാണ്. ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ ‘ക്ലീന്‍ ടെക്‌നോളജി ഇന്നവേഷന്‍’ വിഭാഗത്തില്‍ വിനിഷയുടെ പ്രംസംഗം ശ്രവിച്ച സദസ്സില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടായിരുന്നു. ഏര്‍ത്ത്ഷോട്ട് പുരസ്‌കാര ജേതാവ് വിദ്യുത് മോഹനൊടൊപ്പം മോദിയെ കണ്ടു സംസാരിക്കുകയും ചെയ്തു.

 

Top