തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം വിണ്ണൈത്താണ്ടി വരുവായയുടെ രണ്ടാം ഭാഗത്തിലൂടെ സംവിധായകന് ഗൗതം മേനോനും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു. ‘ഒണ്‍ട്രാക’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
വിണ്ണൈത്താണ്ടി വരുവായയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ചിമ്പുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം മാധവനെയാണ് നായകനായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായി എന്നാണ് വിവരം.