2 ജി കേസ് ; വിനോദ് റായിയും ബിജെപിയും രാജ്യത്തോട് മാപ്പ് പറയണമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: 2 ജി കേസ് കോടതി വിധിയോടെ മുന്‍ സിഎജി വിനോദ് റായിയും പ്രതിപക്ഷത്തിരുന്ന ബിജെപിയും രാജ്യത്തോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍.

ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ താന്‍ പറഞ്ഞ കാര്യമാണ് കോടതി കണ്ടെത്തിയത്. തെളിവില്ലാതെ പുകമറയില്‍ നിന്ന് രാഷ്ട്രീയ എതിരാളികള്‍ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ്സിനെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനായിരുന്നു ശ്രമം. 2008ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ ആരോപണങ്ങളെ തുടര്‍ന്ന് 2012ല്‍ സുപ്രീംകോടതി റദ്ദാക്കിയ വിധിയും തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ടെലികോം മേഖലയെ പിന്നോട്ടടിക്കാനാണ് വിനോദ് റായിയിയും ബിജെപിയും ശ്രമിച്ചതെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി

2007-08 കാലയളവില്‍ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഐജി വിനോദ് റായി കണ്ടെത്തിയത്.

Top