ബെംഗളൂരൂ: 14 ദിവസത്തിനിടെ 163 തവണ ഹോം ക്വാറന്റീന്‍ ലംഘിച്ച യുവാവിനെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്. കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. സാഹബ് സിംഗ് എന്നയാള്‍ക്കെതിരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പൊലീസ് കേസുടുത്തിരിക്കുന്നത്.
ജൂണ്‍ 29നാണ് മുംബൈയില്‍ നിന്ന് കോട്ടേശ്വരയിലെ വാടക വീട്ടിലേക്ക് സഹാബ് സിംഗ് എത്തിയത്. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കുള്ള ആരോഗ്യവകുപ്പ് പ്രോട്ടോക്കോള്‍ പ്രകാരം ജൂലൈ 13 വരെ ഹോം ക്വാറന്റീനില്‍ കഴിയാന്‍ ജില്ലാ അധികൃതര്‍ ഇയാളോട് നിര്‍ദ്ദേശിച്ചു.
എന്നാല്‍ വ്യവസായി ആയ സിംഗ് ഉഡുപ്പിയിലും ജില്ലയിലെ ഹോട്ടലുകളും സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. തന്റെ മൊബൈല്‍ ജിപിഎസ് ട്രാക്കറിലൂടെയാണ് സിംഗ് 163 തവണ ഹോം ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തിയതെന്ന് ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഓഫീസര്‍ എന്‍ ജി ഭട്ട് പറഞ്ഞു.