നിരോധനാജ്ഞ ലംഘിച്ചു; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെയും നഴ്സുമാരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് നിരാഹാര സമരം ആരംഭിച്ചത്.

നഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിലാണ് കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നഴ്സുമാരെയും സസ്പെന്‍ഡ് ചെയ്തത്.

Top