എ ഐ ക്യാമറയ്ക്ക് മുന്നില്‍ മനപൂര്‍വം 51 തവണ നിയമലംഘനം; മൂവാറ്റുപുഴ സ്വദേശി പൊലീസിന്റെ പിടിയില്‍

തിരുവനന്തപുരം: എ ഐ ക്യാമറയ്ക്ക് മുന്നില്‍ മനപൂര്‍വം 51 തവണ നിയമലംഘനം നടത്തിയ യുവാവ് പിടിയില്‍. മൂവാറ്റുപുഴ സ്വദേശിയാണ് പിടിയിലായത്. പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ആദ്യം ബൈക്കിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാള്‍ എ ഐ ക്യാമറയുടെ മുന്നില്‍ മനപൂര്‍വം നിയമലംഘനം നടത്തിയത്.

ഇത് പല തവണയായപ്പോഴാണ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് നടപടികള്‍ക്ക് പിഴ അടയ്ക്കാന്‍ നോട്ടീസ് അയക്കുന്നതും. ഇതോടെയാണ് നമ്പര്‍ തെറ്റിച്ചാണ് പതിപ്പിച്ചതെന്നും നോട്ടീസ് കിട്ടുന്നത് മറ്റ് പലര്‍ക്കുമാണെന്നുള്ള വിവരം ട്രാഫിക് പൊലീസിന് ലഭിക്കുന്നത്. പിന്നീട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് മുവാറ്റുപുഴയിലും പരിസരത്തും മഫ്തിയില്‍ തെരച്ചില്‍ നടത്തി ആളെ പിടികൂടി.

ഇയാള്‍ മൂന്നുപേരേ വച്ചും, ഹെല്‍മെറ്റ് വെക്കാതെയും ബൈക്കില്‍ സ്റ്റന്‍ഡിങ് നടത്തുന്നതും എ ഐ ക്യാമറയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രദേശവാശികള്‍ ഫോട്ടോ തിരിച്ചറിഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കുന്നത്. എ ഐ ക്യാമറയുടെ മുന്നില്‍ നിയമലംഘനം നടത്തിയതിന് 60,000 രൂപയാണ് പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം നേരിട്ടെത്തി എറണാകുളം ആര്‍ടിഒ ഓഫീസില്‍ 57000 രൂപ പിഴയടച്ചു. വാഹനം ഉള്ളെപേടയുള്ളവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ലൈസെന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top