മലപ്പുറം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് പൊലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസും ബിജെപിയും ഇതു സംബന്ധിച്ച് പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച്ച പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂരില്‍ നടന്ന സ്‌നേഹ ബൊമ്മാടം ഉദ്ഘാടന സ്പീക്കര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്പീക്കര്‍ക്കൊപ്പം പരിപാടിയില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തെന്നും ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി.
അതേസമയം, കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് തിരുവനന്തപുരം വാമനപുരം എംഎല്‍എ ഡി കെ മുരളിക്കെതിരെയും പൊലീസ് കേസെടുത്തു. ഈ മാസം 19ന് കല്ലറ മുതുവിള ഡിവൈഎഫ്‌ഐ നടത്തിയ പൊതുപരിപാടി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സംഘടിപ്പിച്ചതെന്ന് ആരോപിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിജു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരമാണ് എംഎല്‍എ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരെയും കേസെടുത്തതത്.