പി.സി.ജോര്‍ജിനെതിരെ പൊലീസ് ഇന്ന് നിയമോപദേശം തേടും

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന പി.സി.ജോർജിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പൊലീസ് ഇന്ന് നിയമോപദേശം തേടും. നിയമോപദേശത്തിന് ശേഷം കോടതിയെ സമീപിക്കാനാണ് തീരുമാനം. പി.സി.ജോർജ് ജാമ്യോപാധി ലംഘിച്ചുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

അനന്തപുരി മതവിദ്വേഷക്കേസിൽ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പി.സി.ജോർജിന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ നോട്ടീസ് അയച്ചിരുന്നു. അത് വകവെക്കാതെ ജോർജ് തൃക്കാക്കരയിൽ എൻഡിഎ പ്രചാരണത്തിന് ഇറങ്ങി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ഫോർട്ട് പൊലീസിന്റെ തീരുമാനം. ജോർജ് ഹാജരാകാത്തത് ജാമ്യോപാധികളുടെ ലംഘനമെന്നാണ് പൊലീസ് വിലയിരുത്തൽ. ഇക്കാര്യം കോടതിയെ അറിയിക്കും. ഇതിനുവേണ്ടിയാണ് നിയമോപധേശം തേടുന്നത്.

Top