കൊവിഡ് പ്രോട്ടോകോള്‍ ലംഘനം; പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസന്‍സ് നഗരസഭ റദ്ദാക്കി. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.

നഗരസഭാ ആരോഗ്യവിഭാഗം പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്. സ്ഥാപനത്തിന്റെ പ്രധാന വാതില്‍ അടച്ചശേഷം ജീവനക്കാര്‍ കയറുന്ന പിന്‍വാതിലിലൂടെ കടയിലേക്ക് വരുന്ന ആളുകളെ കയറ്റിയാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്,ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്, 94ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 447ാം വകുപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

Top