കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 9303 കേസുകള്‍

തിരുവനന്തപുരം:

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9303 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1825 പേരാണ്. 4049 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18991 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 192 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 573, 92, 239
തിരുവനന്തപുരം റൂറല്‍ – 4838, 230, 375
കൊല്ലം സിറ്റി – 2153, 179, 43
കൊല്ലം റൂറല്‍ – 118, 118, 225
പത്തനംതിട്ട – 66, 56, 156
ആലപ്പുഴ – 54, 14, 198
കോട്ടയം – 243, 235, 515
ഇടുക്കി – 127, 9, 8
എറണാകുളം സിറ്റി – 170, 54, 54
എറണാകുളം റൂറല്‍ – 128, 20, 231
തൃശൂര്‍ സിറ്റി – 27, 27, 168
തൃശൂര്‍ റൂറല്‍ – 79, 71, 274
പാലക്കാട് – 95, 107, 210
മലപ്പുറം – 134, 125, 249
കോഴിക്കോട് സിറ്റി – 43, 53, 28
കോഴിക്കോട് റൂറല്‍ – 122, 150, 7
വയനാട് – 59, 0, 13
കണ്ണൂര്‍ സിറ്റി – 76, 76, 340
കണ്ണൂര്‍ റൂറല്‍ – 70, 70, 332
കാസര്‍ഗോഡ് – 128, 139, 384

Top