മണി ചെയിനില്‍ നിക്ഷേപിച്ച പണം തിരികെ ചോദിച്ചതിന് ഗുണ്ടാസംഘത്തിന്റ അക്രമം

തിരുവനന്തപുരം: മണി ചെയിനില്‍ നിക്ഷേപിച്ച പണം തിരികെ ചോദിക്കാനെത്തിയവരെ ഗുണ്ടാസംഘം ആക്രമിച്ചു.

പട്ടത്തിനടുത്ത് പ്ലാമൂട്ടിലാണ് സംഭവം. അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സുമ ദേവിയെന്ന സ്ത്രീയെയും മൂന്ന് കൊച്ചി സ്വദേശികളെയുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഓയല്‍ മണി ചെയിന്‍ കമ്പനിയുടെ ഉടമകളാണ് ഇതിന് പിന്നിലെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു.

Top